10-10-2011 തിങ്കളാഴ്ച ദിവസം രഘു എന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ചു കൊന്നു എന്ന ന്യൂസ് ചാനലുകാരും രാഷ്ട്രീയകാരും ആഘോഷിച്ച ദിവസം .അന്നേ ദിവസം രാത്രി 7 .30 നായിരിന്നു തൃശൂരില്‍ നിന്ന് ചടയമംഗലത്തേക്ക് പോയ ബസിലാണ് സംഭവങ്ങള്‍ നടന്നത്. സന്തോഷിന്റെ പക്കല്‍ ഉണ്ടായിരുന്ന പതിനായിരം രൂപ നഷ്ടപ്പെട്ടതായി വ്യക്തമായതോടെ രഘുവിനെ പിടികൂടി പരിശോധിച്ചു. രഘുവിന്റെ കയ്യില്‍ നിന്ന് പണം കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
രഘുവിന്റെ കഥ ഇങ്ങനെ, പെരുമ്പാവൂര്‍ കാരാട്ടുപള്ളിക്കരയിലെ പ്ലാസ്റ്റിക് മോള്‍ഡിംഗ് കമ്പനി ജീവനക്കാരനാണ് ഇയാള്‍.രഘുവിന്റെ ഭാര്യ കസ്തുരിയുടെ മുത്തശ്ശി തൂതുകുടിയിലെ വീട്ടില്‍ മരണമടഞ്ഞിരിന്നു.ഈ കുടുംബത്തിനു നല്‍കാനായി സ്വന്തം മോതിരം പണയം വെച്ച കാശുമായി മടങ്ങുമ്പോഴാണ് രഘു അധിദരുനമായി കൊല്ലപെട്ടത് .
ഞാനടക്കം ഉള്‍പെടുന്ന സമൂഹം കുറച്ചുകൂടെ സംയ്യമനം പലിച്ചിരിന്നു എങ്കില്‍ രഘുവിന്റെ കുടുംബത്തിന്റെ കണ്ണുനീര്‍ വീഴാതിരുന്നെനെ.നമ്മള്‍ ഒറീസയിലും ബീഹാറിലും ഒന്നുമല്ല ജീവിക്കുന്നത് എന്ന് ഇപ്പോള്‍ പറയാന്‍ ലജ്ജ തോന്നുന്നു .രഘുവിന്റെ സ്വപനങ്ങള്‍, മരിക്കുന്നതിനു മുന്‍പ് അദ്ദേഹം അനുഭവിച്ച മാനസികവും ശാരീരികവുമായ വേദന ഒരു സുധാകരന്‍ നുണ പറഞ്ഞാല്‍ തീരുന്നതല്ല .
പത്തു ലക്ഷവും ഒരു സര്‍കാര്‍ ജോലിയും കൊടുത്താല്‍ ആ സ്വപ്നങ്ങള്‍ക്ക് വീടും ചിറകു മുളക്കുമോ അതോ ആ വീണ കണ്ണുനീരിനു അത് പ്രയ്ശ്ചിത്യം ആകുമോ ? ജനങ്ങളോട് ,കുറച്ചു കൂടി ഉത്തരവാദിത്തം കാണിച്ചാല്‍ പല കുടുംബങ്ങളുടെയും കണ്ണുനീര്‍ വീഴതിരിക്കാം .ഇത്തരം സംഭവങ്ങള്‍ ഇനി മേലാല്‍ നടകാതിരിക്കട്ടെ..



